d

വണ്ടൂർ: നിയോജകമണ്ഡലത്തിൽ എം.പി. രാഹുൽ ഗാന്ധിയുടെ ഈ വർഷത്തെ കലണ്ടറുകളുടെ വിതരണത്തിന് തുടക്കം. വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണന് കലണ്ടർ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
8 ഗ്രാമപഞ്ചായത്തുകളിലേക്കാണ് കലണ്ടറുകൾ വിതരണം ചെയ്യുന്നത്. രാഹുൽഗാന്ധി ജോഡോ യാത്രയിലും അല്ലാതെയും നടത്തിയ യാത്രയിലെ ദൃശ്യങ്ങളാണ് കലണ്ടറിലുള്ളത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റഹീം മൂർഖൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ടി. ഷംസുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.