d

എടപ്പാൾ: ഡി.വൈ.എഫ്.ഐ ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി എടപ്പാൾ
മേഖല കമ്മിറ്റി സംഘാടക സമിതി ഓഫീസ് തുറന്നു. സി.പി.എം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. സി.സുർജിത് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ പരിപാടികൾ പാർഥിവ് വിശ്വനാഥ്,​ സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ വരയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഡി.വൈ.എഫ്‌.ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി എ. സിദ്ധിഖ്,​ മേഖലാ സെക്രട്ടറി സന്ദീപ് വിജയൻ, സി. എൻ. നിഖില പങ്കെടുത്തു.