xd
D

മലപ്പുറം: പെൻഷൻകാർക്ക് നൽകുവാനുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി മുല്ലശ്ശേരി ശിവരാമൻ നായർ (പ്രസിഡന്റ് ) , എൻ. കെ. ശശിധരൻ, സി. പി. തോമസ്, എം. പുരുഷോത്തമൻ, സി. എച്ച് ഹംസക്കുട്ടി, എ. ചന്ദ്രശേഖരനുണ്ണി (വൈസ് പ്രസിഡന്റുമാർ), കെ. എ. സുന്ദരൻ (സെക്രട്ടറി), കെ.പി. കൃഷ്ണൻ, എസ്. സുഗതൻ, സി. ഉണ്ണിക്കൃഷ്ണൻ നായർ, കെ.ജെസി കുര്യാക്കോസ്, കെ നന്ദനൻ ,ടി. വി. രഘുനാഥ് (ജോയിന്റ് സെക്രട്ടറിമാർ), കെ.പി. വിജയകുമാർ( ട്രഷറർ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.