d
വിവിധ ആവശ്യങ്ങളുന്നയിച്ച് കരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ. ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് കെ. സജ്ന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ, സംസ്ഥാന കമ്മിറ്റി അംഗം എൻ. പ്രദീപ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള നൂറോള നഴ്സുമാർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി. രതീഷ് ബാബു സ്വാഗതവും ട്രഷറർ വി.പി.മിനി നന്ദിയും പറഞ്ഞു.