d
ലൈഫ് ഗുണഭോക്തസംഗമം നടത്തി

വണ്ടൂർ : ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ലൈഫ് ഗുണഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലൈഫ് ഗുണഭോക്തൃസംഗമം
നടത്തി. വണ്ടൂർ ഷറഫിയ ഓഡിറ്റോറിയത്തിൽ മമ്പാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ടി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വണ്ടൂർ പഞ്ചായത്ത് 791 പേർ ഉൾപ്പെട്ട ഗുണഭോക്തൃ ലിസ്റ്റിൽ 246 വീടുകൾക്ക് മാത്രമാണ് എഗ്രിമെന്റ് വച്ചിട്ടുള്ളതെന്നും ബാക്കിയുള്ളവയ്ക്ക് ഉടൻ എഗ്രിമെന്റ് വയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അഡ്വ. അനിൽ നിറവിൽ,
സി. ജയപ്രകാശ്, .ടി.പി. ഇബ്രാഹിം, അരിമ്പ്ര മോഹൻ, പി.ജ്യോതി, ഇ.തസ്നിയ ബാബു, സി. സാമിദാസൻ, തുടങ്ങിയവർ പങ്കെടുത്തു.