s

വണ്ടൂർ: യുത്ത് കോൺഗ്രസ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അറക്കൽ സക്കീർ ഹുസൈനും സഹ ഭാരവാഹികളും ചുമതലയേറ്റു. വണ്ടൂർ ടി.കെ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മുൻ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റഹീം മൂർഖൻ അദ്ധ്യക്ഷത വഹിച്ചു. അറക്കൽ സക്കീർ ഹുസൈനോടൊപ്പം നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളും
എട്ട് മണ്ഡലം പ്രസിഡന്റുമാരും ചുമതയേറ്റു. പുതുതായി ചുമതലയേറ്റ അറക്കൽ സക്കീർ ഹുസൈൻ നിലവിൽ ചോക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ്. ചടങ്ങിൽ എ.ഐ.സി. സി മെമ്പർ ഇ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞി മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉമ്മറലി കാരക്കോട് തുടങ്ങിയവർ പങ്കെടുത്തു.