
മലപ്പുറം: കേരള നോളെജ് ഇക്കോണമി മിഷന്റെ മലപ്പുറം ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നായി 90 കമ്മ്യൂണിറ്റി അംബാസിഡർമാർ പരിപാടിയിൽ പങ്കെടുത്തു. കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. നോളെജ് മിഷന്റെ പദ്ധതികൾ, പ്രവർത്തനങ്ങൾ കെ.കെ.ഇ.എം വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുക, കരിയർ സപ്പോർട്ട്, പ്ലേസ്‌മെന്റ്, നൈപുണ്യ പരിശീലനങ്ങൾ പരിചയപ്പെടുത്തുക, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു.