calander

തേഞ്ഞിപ്പലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓൺലൈൻ സയൻസ് പോർട്ടൽ ലൂക്ക തയാറാക്കിയ ഇന്ററാക്ടീവ് സയൻസ് കലണ്ടർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലർ ഡോ.എം.കെ. ജയരാജ് പ്രകാശിപ്പിച്ചു. കലണ്ടറിന്റെ മേഖലാതല വിതരണോദ്ഘാടനം രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് നടത്തി. പരിഷത്ത് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡോ.റസീന, സി.എൻ.സുനിൽ, യൂണിറ്റ് പ്രസിഡന്റ് ഡോ. പ്രസീത, സെക്രട്ടറി സുബിന, മേഖലാ ജോ.സെക്രട്ടറി അജിത് ലാൽ എന്നിവർ പങ്കെടുത്തു. ലോകത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ ഡൂഡിൽ ചിത്രങ്ങൾ, ശാസ്ത്ര ചരിത്രത്തിൽ ഇന്ന്, ശാസ്ത്ര ദിനങ്ങൾ, ഈ മാസത്തെ ആകാശം, ഇരുന്നൂറോളം ശാസ്ത്രദിന ലേഖനങ്ങൾ, പ്രതിമാസ തീമാറ്റിക് മത്സരങ്ങൾ തുടങ്ങിയ വിഭവങ്ങൾ ക്യുആർ കോഡിലൂടെ ബന്ധിപ്പിച്ച ഡിജിറ്റൽ കലണ്ടർ രൂപത്തിൽ തയാറാക്കിയ ലൂക്ക ഇന്ററാക്ടീവ് സയൻസ് കലണ്ടർ മലയാളത്തിൽ ആദ്യത്തേതാണ്.