
മലപ്പുറം: ജനകീയ സംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കലാലെ 2024ന്റെ സംഘാടകസമിതി ഓഫീസ് വലിയാട്ടിൽ രക്ഷാധികാരി മങ്കരത്തൊടി കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബാബു മഠത്തിൽ അദ്ധ്യക്ഷനായി. സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം രക്ഷാധികാരി പാന്തൊടി കുട്ടിപ്പ യുവസംരംഭകൻ ഹനീഫ കടമ്പോട്ടിന് നൽകി. പി. സുധീന്ദ്രൻ സ്വാഗതവും റിനീഷ് നാരായണൻ നന്ദിയും പറഞ്ഞു. ഫൗസിയ വടക്കാത്ര, കലാലെ ഫെസ്റ്റിവൽ ഡയറക്ടർ ഇല്യാസ്, ബാബു കോഡൂർ, വി.പി. നിസാർ പങ്കെടുത്തു.