
മഞ്ചേരി: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ മഞ്ചേരി 22 ആം മൈലിൽ പ്രവർത്തിക്കുന്ന സാന്ത്വനത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാന്ത്വനം വൊളണ്ടിയർ സംഗമം ശ്രദ്ധേയമായി. സദനം പരിസരത്ത് സംഘടിപ്പിച്ച പരിപാടി എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം പ്രസിഡണ്ട് ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല ഫിനാൻസ് സെക്രട്ടറി ടി.സിദ്ദീഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. മുഈനുദ്ദീൻ സഖാഫി സംസാരിച്ചു.