
തിരൂർ: വാഹനം അപകടത്തിൽ പെട്ടാൽ ഡ്രൈവർക്ക് 10 വർഷം തടവും 7 ലക്ഷം രൂപ പിഴയും ചുമത്തുന്ന കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന കരിനിയമത്തിനെതിരെ ഓട്ടോ, ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ പ്രതിഷേധ സംഗമം നടത്തി. സിറ്റി ജങ്ഷനിൽ നടന്ന പ്രതിഷേധ സംഗമം യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി ഷാജി അദ്ധ്യക്ഷനായി.