
വളാഞ്ചേരി: നഗരസഭ ഹരിത കർമ്മ സേനക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് ഇലക്ട്രിക്ക് ഓട്ടോ കൈമാറി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക് റീജിനൽ ഹെഡ് കെ.എം.പ്രശാന്തനിൽ നിന്നും  താക്കോൽ നഗരസഭക്ക് വേണ്ടി എം.എൽ.എ ഏറ്റുവാങ്ങി. വി.എസ്.സജിത്ത്, ബ്രാഞ്ച് മാനേജർ കിരൺ ഭാസ്ക്കർ തുടങ്ങിയവർ പങ്കെടുത്തു.