
വളാഞ്ചേരി: കഴിഞ്ഞ ഹയർ സെക്കൻഡറി പൊതു പരീക്ഷയുടെ മൂല്യ നിർണയ തുക ലഭ്യമാവാത്ത ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് ആയത് ഉടൻ ലഭ്യമാക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രെട്ടേറിയറ്റ് അംഗം ഡോ: എം.പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജാഫർ സാദിഖ് തങ്ങൾ, അഷ്റഫ്, ഫാരിഷ്, ഷജീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ഫാരിഷ് (പ്രസിഡന്റ്), ജാഫർ സാദിഖ് തങ്ങൾ (ജനറൽ സെക്രെട്ടറി) അഷ്റഫ് (ട്രഷറർ).