road

മലപ്പുറം: എം.എൽ.എയുടെ പ്രത്യേകവികസന ഫണ്ടിൽ നിന്നും നാലുലക്ഷം രൂപ ചെലവിൽ കോൺഗ്രീറ്റ് ചെയ്ത പള്ളിപ്പടി പൂഴിക്കുന്ന് റോഡ് ഉദ്ഘാടനം പി.ഉബൈദുള്ള എം.എൽ.എ നിർവ്വഹിച്ചു.ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മാട്ട് മൂസ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ബി ബഷീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദലി, വാർഡ് മെമ്പർമാരായ ജസീല ഫിറോസ്ഖാൻ, ജസ്ന കുഞ്ഞിമോൻ എന്നിവരും ഒ സി എം കുട്ടി, സി.പി.കുഞ്ഞിപ്പ, സഹൽ വടക്കുംമുറി, കെ.ബഷീർ, എ.ഹംസ, സി.ഹൈദ്രു, എ.ജലീൽ, കെ.കെ.ഷരീഫ്, കെ.കെ.അസ്ലം തുടങ്ങിയവരും സംബന്ധിച്ചു.