blood

മലപ്പുറം:കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറം റവന്യൂ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത ദാന ചടങ്ങ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ഗവ. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ രക്തം നൽകി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് മാനേജർ കെ.കെ.ഹാരിസ്, ജില്ലാ പ്രസിഡന്റ് പി.അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ, സെക്രട്ടറിമാരായ അബ്ദുൽ മജീദ് വരിക്കോടൻ, ടി.സൈഫുന്നീസ, മുഹമ്മദ് വാഫി, മുഹമ്മദ് ഷമീർ എന്നിവർ നേതൃത്വം നൽകി.