vayojanam

വണ്ടൂർ: വയോജനപരിപാലനം കുട്ടികളിലൂടെ എന്ന ആശയം ലക്ഷ്യം വച്ചുളള സ്‌നേഹാമൃതം പദ്ധതിയുമായി പോരുർ ചെറുകോട്
കെ.എം.എം.എ.യു.പി സ്‌കൂൾ. വയോജനങ്ങൾ വീട്ടിലും പൊതുസമൂഹത്തിലും നേരിടുന്ന പ്രശ്നങ്ങളിൽ ഒരു സാമൂഹ്യ സ്ഥാപനം എന്ന നിലയിൽ വിദ്യാലയത്തിന്റെ ഇടപെടൽ മേഖലകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് യു.ഹാരിസ് ഉദ്ഘാടനം ചെയ്തു. വയോജന പരിപാലനത്തിൽ കുട്ടികളുടെ പങ്ക് നിർവഹിക്കാൻ, അവരെ ബോധവൽക്കരിക്കാനും വിദ്യാലയം തന്നെ ഒരു വയോജന ക്ലബ്ബായും ഹാപിനസ് പാർക്കായും പരിവർത്തനപ്പെടുത്താനുള്ള സാധ്യതകൾ ഇതിലൂടെ പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. പഠനം സംരഭകത്വ പരിപാടികൾ, നിയമ സാക്ഷരത, കലാകായികസർഗാത്മകപ്രവർത്തനങ്ങൾ, വിനോദം എല്ലാം ഇതിന്റെ ഇടപെടൽ മേഖലകളാണ്. പി.സൗമ്യ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ എം. മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു. സി.എം.ഹിദായത്തുള്ള, കെ.ടി.ഉമ്മു, സൽമ, ടി.സുനീറ, കെ.റഹീന, എം.വി.വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.