
മലപ്പുറം: കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സംസ്ഥാന തല കളിമൺ ശില്പശാല 'മണ്ണഴക്' മിനി ഊട്ടി ഹിൽ ഗാർഡൻ റിസോർട്ടിൽ ആരംഭിച്ചു. കെ.കെ.ആർ.ശില്പി വെങ്ങര ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശി താനൂർ ക്യാമ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജഷീല മാമ്പുഴ, ഫാത്തിമത് സുഹറ, ആർട്ടിസ്റ്റുകളായ വിപിൻദാസ്, റോയ് കാരത്ര, സജീവ് കോട്ടുമല, ഷൈൻ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു. ശിൽപ്പി ഷാജി മാടായി പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് പുൽപ്പറ്റ സ്വാഗതവും ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.