
എടക്കര: ട്രഷറി നിയന്ത്രണത്തിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോൺഗ്രസ് ജനപ്രതിനിധികളാണ് എടക്കര സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തിൽ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാനായിൽ ജേക്കബ്, കെ.സി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കോൺഗ്രസ് ജനപ്രതിനിധികൾ ധർണയിൽ സംബന്ധിച്ചു.