
വള്ളിക്കുന്ന്: കേന്ദ്ര ഗവൺമെന്റിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്ര വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വിവിധ പരിപാടികളോടെ നടന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. ജിഷ്ണു സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ ലീഡ് ബാങ്ക് മാനേജർ ടിറ്റേൻ അദ്ധ്യക്ഷനായി. വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത പരിപാടിയിൽ പദ്ധതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി. വള്ളിക്കുന്ന് യൂണിയൻ ബാങ്ക് ബ്രാഞ്ച് മാനേജർ പുഷ്പൻ ചോലയിൽ നന്ദി പ്രകാശിപ്പിച്ചു