
മലപ്പുറം: വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർവഹിച്ചു. കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് സി.സുരേഷ് അദ്ധ്യക്ഷനായി. സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ.അർജുൻ, തിരൂർ ചെസ്സ് ക്ലബ് പ്രസിഡന്റ് വിക്രമകുമാർ മുല്ലശ്ശേരി, ഡോ.സക്കറിയ, സൈക്കോളജിസ്റ്റ് എം.വിസ്മയ, ഇല ഫൗണ്ടേഷൻ അംഗങ്ങളായ എ.സുൽഫിക്കർ, ജിഹാദ് യാസിർ, രമേശ് മേനോൻ, ചെസ്സ് പരിശീലന ക്യാമ്പ് കോർഡിനേറ്റർ ഫിദ എന്നിവർ സംസാരിച്ചു.