മലപ്പുറം:അദ്ധ്യാപകർക്കുള്ള പരിശീലനങ്ങൾ പ്രഹസനമാകരുതെന്ന് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) ഉപ ജില്ലാ കമ്മിറ്റി. വേണ്ടത്ര മുന്നൊരുക്കവും ആസൂത്രണവും ഇല്ലാതെ കുട്ടികളുടെ അദ്ധ്യയന ദിവസം നഷ്ടപ്പെടുത്തി അദ്ധ്യയന വർഷവസാനം നടത്തുന്ന പരിശീലനം അനവസരത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. യോഗം സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സി.എച്ച് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.