football

മലപ്പുറം: ജനുവരി 14,15,16 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് പ്രൗഢമായി. കൂട്ടിലങ്ങാടി ഹിൽ ക്ലബ്ബ് ടർഫിൽ നടന്ന മത്സരം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലകൾ തമ്മിൽ നടന്ന മത്സരത്തിൽ കിഴിശ്ശേരി ഉപജില്ല ചാമ്പ്യൻമാരായി. താനൂർ ഉപജില്ല റണ്ണർ അപ്പ് ആയി. വിജയികൾക്കുള്ള ട്രോഫികൾ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.അബ്ദുൽ ജലീൽ വിതരണം ചെയ്തു.