
പൊന്നാനി: പൊന്നാനി വലിയ ജാറത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദറൂസി(റ)യുടെ 281ാം മത് ആണ്ട് നേർച്ച സമാപിച്ചു. മാനവ സൗഹൃദ സദസ് പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.രാവിലെ സമൂഹ സിയാറത്തോടെ ആരംഭിച്ച പരിപാടിയിൽ പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ സഖാഫി (തലപ്പാറ) ഖത്മുൽ ഖുർആൻ മജ്ലിസിനും ദുആക്കും നേതൃത്വം നൽകി. അബൂബക്കർ മുസ്ലിയാർ മൗലിദിന് നേതൃത്വം നൽകി. അബ്ദുല്ല ബാഖവി ഇയ്യാട്, ഷാഹുൽ ഹമീദ് ,സയ്യിദ് അമീൻ തങ്ങൾ സംബന്ധിച്ചു.