manavikatha

നിലമ്പൂർ: മാനവികതയാണ് മതങ്ങളുടെ അന്തസത്ത എന്ന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി. വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി അവസാനവാരത്തിൽ കരിപ്പൂരിൽ വച്ച് നടത്തുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശ പ്രചരണാർത്ഥം നിലമ്പൂർ മണ്ഡലം സംഘാടകസമിതി സംഘടിപ്പിച്ച സന്ദേശ പ്രചരണയാത്ര ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.നിലമ്പൂർ മണ്ഡലം കെ എൻ എം സെക്രട്ടറി കല്ലട കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.