
പെരിന്തൽമണ്ണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നാസറുദീന്റെ സ്മരണർത്ഥം മാർക്കറ്റിലെ വ്യാപാരിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ആലിപ്പറമ്പ് പള്ളിക്കുന്ന് വെച്ച് നിർവഹിച്ചു. യോഗം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ് മൂസു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.