മലപ്പുറം: എം.ഇ.എസ് മമ്പാട് കോളേജിൽ എട്ടാമത് മെസ്‌മാക്ക് ഇന്റർനാഷണൽ കോൺഫറൻസിന് ഇന്ന് തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി 600ഓളം അക്കാദമിക പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഫറൻസിന്റെ ഉദ്ഘാടനം രാവിലെ 10ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർവഹിക്കും. സമാധാന നോബൽ ജേതാവ് തവക്കുൽ കർമാൻ (യമൻ), വിദ്യാഭ്യാസ വിചക്ഷണ ഡോ.അന്ന ലീലിയാന (കൊളംമ്പിയ) മുഖ്യാഥിതികളാകും. പുസ്തകോത്സവവും വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും നടക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. മൻസൂർ അലി, ടി.ഷമീറ, ഡോ.കെ.സി.സിറാജുദ്ദീൻ, എം.ലിൻഷാദ് പങ്കെടുത്തു.