pk-kunhalikutty

മലപ്പുറം: ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി ജനാധിപത്യത്തിന് പ്രതീക്ഷയേകുന്നതാണെന്ന് മുസ്ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എത്രമാത്രം പക്ഷപാതപരമായാണ് ഗുജറാത്ത് സർക്കാർ കാര്യങ്ങൾ നടത്തിയതെന്ന് വിധിയിലൂടെ വ്യക്തമായി. പ്രതികളെ ന്യായീകരിച്ചും കോടതിയിൽ സത്യം മറച്ചുവച്ചും സർക്കാർ നേടിക്കൊടുത്ത ആനുകൂല്യം ഹൃദയവേദന ഉണ്ടാക്കിയിരുന്നു. രാജ്യത്ത് എന്തും നടക്കുമെന്ന തോന്നൽ സൃഷ്ടിച്ചു. സർക്കാർ തന്നെ കുറ്റം മറച്ചുവച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നത് ഗൗരവകരമാണ്. നിരവധി കേസുകളിൽ ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടാവാം. നീതി നിഷേധിക്കപ്പെട്ട എല്ലാ കേസുകളിലും സമാനമായ വിധിയുണ്ടാവട്ടെയെന്ന് ആശിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 വി​ധി​ ​ബി.​ജെ.​പി​ക്കു​ള്ള താ​ക്കീ​ത്:​ ​ജെ​ബി​ ​മേ​ത്തർ

ബി.​ജെ.​പി​യു​ടെ​ ​ഭ​ര​ണ​കൂ​ട​ ​ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​താ​ക്കീ​താ​ണ് ​ബി​ൽ​ക്കി​സ് ​ബാ​നു​ ​കേ​സി​ലെ​ ​വി​ധി​യെ​ന്ന് ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജെ​ബി​ ​മേ​ത്ത​ർ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​നാ​രീ​ശ​ക്തി​യു​ടെ​ ​വീ​മ്പു​പ​റ​യു​ന്ന​ ​ബി.​ജെ.​പി​യു​ടെ​യും​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​യും​ ​യ​ഥാ​ർ​ത്ഥ​രൂ​പം​ ​ജ​നം​ ​മ​ന​സി​ലാ​ക്കും.​ ​അ​ഞ്ചു​മാ​സം​ ​ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​ ​ബി​ൽ​ക്കി​സ് ​ബാ​നു​വി​നെ​ ​കൂ​ട്ട​മാ​ന​ഭം​ഗം​ ​ചെ​യ്‌​ത​തി​ന് ​കോ​ട​തി​ ​ശി​ക്ഷി​ച്ച​ ​കു​റ്റ​വാ​ളി​ക​ളെ​ ​മോ​ചി​പ്പി​ക്കു​ക​യാ​ണ് ​ഗു​ജ​റാ​ത്ത് ​സ​ർ​ക്കാ​ർ​ ​ചെ​യ്‌​ത​ത്.​ ​ഉ​ന്ന​ത​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​ടെ​ ​സം​ര​ക്ഷ​ണം​ ​പ്ര​തി​ക​ൾ​ക്ക് ​ല​ഭി​ച്ചി​രു​ന്നു.​ ​കു​റ്റ​വാ​ളി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ഗു​ജ​റാ​ത്ത് ​സ​ർ​ക്കാ​ർ​ ​രാ​ജി​വ​യ്‌​ക്ക​ണ​മെ​ന്നും​ ​ജെ​ബി​ ​ആ​വ​ശ്യ​പ്പെ​ട്ടു.