shilpashala

മലപ്പുറം: സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ബി.ആർ.സി ഉപജില്ലയിലെ കോമേഴ്സ് വിദ്യാർത്ഥികൾക്കായി ത്രിദ്വിന സംരംഭകത്വ വികസന ശിൽപ്പശാല ഐഡിയ 2024 ആരംഭിച്ചു. സംരംഭകത്വ വികസനമാണ് തൊഴിലില്ലായ്മയും അതുണ്ടാക്കുന്ന ദാരിദ്ര്യവും വികസന മുരടിപ്പ് ഇല്ലാതാക്കാനുള്ള ഏക മാർഗ്ഗമെന്ന് തിരിച്ചറിഞ്ഞ് പുതുതലമുറയെ സംരംഭകത്വ മനോഭാവമുള്ള സമൂഹമായി രൂപപ്പെടുത്തുകയും വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം മനസ്സിലാക്കുകയുമാണ് ശിൽപ്പശാലയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങ് മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.