
ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒൻപതിന് നടത്തുന്ന ഏഴാം ഘട്ട ഫണ്ട് സമാഹരണ പരിപാടികളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല സംഗമങ്ങൾക്ക് തുടക്കമായി. ചേളാരി സമസ്താലയത്തിൽ നടന്ന മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ തല സംഗമം കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അദ്ധ്യക്ഷനായി.