sadas

തവനൂർ: എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന കുറ്റവിചാരണ സദസ്സിന്റെ ഭാഗമായി തവനൂർ മണ്ഡലം കുറ്റവിചാരണസദസ്സ് ജനുവരി പത്തിന് നരിപ്പറമ്പിൽ നടക്കുമെന്ന് മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം മൂന്ന് മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.എൻ.എ ഖാദർ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് ചെയർമാൻ പി.ടി.അജയ് മോഹൻ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, യു.ഡി.എഫ് കൺവീനർ അശ്റഫ് കോക്കൂർ, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് എന്നീ നേതാക്കൾ സംബന്ധിക്കുമെന്ന് മണ്ഡലം പ്രസിസന്റ് എം.അബ്ദുള്ളക്കുട്ടി, കൺവീനർ സുരേഷ് പൊൽപ്പാക്കര, അഡ്വ.എ.എം.രോഹിത്, ടി.പി.ഹൈദരലി, സി.രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.