market

വണ്ടൂർ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വണ്ടൂരിൽ ആഴ്ച്ചചന്തക്ക് തുടക്കം. കൃഷി ഓഫീസർ ടി.ഉമ്മർകോയ ആദ്യവിൽപന നടത്തി ചന്ത ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്തക്ക് തുടക്കമായത്. ആദ്യദിനത്തിൽ വാഴക്കുല, തക്കാളി, കപ്പ, വെളളരി തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ വളർത്തു മത്സ്യങ്ങളും ചന്തയിൽ വിൽപനക്കുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വരും ആഴ്ച്ചകളിൽ ചന്ത വിപുലീകരിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.