membership

തേഞ്ഞിപ്പലം: ഡിഫ്രന്റ്ലി എബിൾഡ് പീപ്പിൾസ് ലീഗ് സംസ്ഥാനതലത്തിൽ നടന്നുവരുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി തേഞ്ഞിപ്പലം പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.കെ.ബഷീർ നിർവഹിച്ചു.
ചേളാരി ശിഹാബ് തങ്ങൾ ഭവനിൽ ചേർന്ന കൺവെൻഷനിൽ മുസ്ലിം ലീഗ് അനുഭാവികളായ നിരവധി ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും പങ്കാളികളായി. ഡി.എ.പി.എൽ മണ്ഡലം ജന:സെക്രട്ടറി സുബൈർ ചേലേമ്പ്ര അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ജനറൽ സെക്രട്ടറി എം.എം.ബഷീർ, വൈസ് പ്രസിഡന്റ് കെ.പി.മുഹമ്മദ് മുസ്തഫ. ഡി.എ.പി.എൽ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പിൽ,ജില്ലാ ട്രഷറർ അലി മൂന്നിയൂർ, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഫ്സൽ, വള്ളിക്കുന്ന് മണ്ഡലം ഡി.എ.പി.എൽ പ്രസിഡന്റ് യൂനസ് പടിക്കൽ, വൈസ് പ്രസിഡന്റ് റഷീദ് വള്ളിക്കുന്ന്, എ.ഐ.കെ.എം.സി.സി ഭാരവാഹി പി.ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.