
ചങ്ങരംകുളം: കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആലംകോട് കൃഷി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കൃഷി ഓഫീസറെ ഉടൻ നിയമിക്കുക, കോൾ കർഷകരുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, നാളികേര കർഷകരുടെ വളത്തിന്റെ സബ് സിഡി വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകർ ധർണ്ണ നടത്തിയത്. അബ്ദു കിഴിക്കര സ്വാഗതം പറഞ്ഞ പരിപാടിയിൽ ശ്രീകുമാർ പെരുമുക്ക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹക്കീം പെരുമുക്ക് ധർണ്ണ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ നായർ, അബ്ദുൽ സലാം, സി വി ഇബ്രാഹീം, ശശി പക്കേപുറത്ത്, സി.വി.ഗഫൂർ, എ.പി. അബ്ദുള്ളക്കുട്ടി, കെ.വി.ബീരാൻ, എ.പി.റഫീഖ് എന്നിവർ സംസാരിച്ചു.