congress

വണ്ടൂർ: യൂത്ത് കോൺഗ്രസ് പോരൂർ മണ്ഡലം പ്രസിഡന്റ് എം.ഇസ്മയിലും സഹഭാരവാഹികളും ചുമതല ഏറ്റെടുത്തു. ചെറകോട് റോസ് ഹിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി ജേഷ്‌നെച്ചിക്കോടൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പർ ഇ.മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി മെമ്പർ കെ.ടി.അജ്മൽ, കെ.പി.സി.സി മെമ്പർ വാസുദേവൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഷ്റഫ് കന്നങ്ങാടൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ,
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അറക്കൽ സക്കീർ ഹുസൈൻ, റഹീം മൂർഖൻ, പി.ഫയാസ് തുടങ്ങിയവർ പങ്കെടുത്തു.