anumodnam

പെരിന്തൽമണ്ണ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോണോആക്ട് ഫസ്റ്റ് എ ഗ്രേഡ് നേടിയ ആദിത്യയെ സി.പി.എം തട്ടാരക്കാട് ബ്രാഞ്ച് അനുമോദിച്ചു. സെക്രട്ടറി മുഹമ്മദാലി, അംഗങ്ങളായ പി.എം.കദീജ, പോത്തുകാട്ടിൽ ഹനീഫ, അജ്മൽ, ലോക്കൽ കമ്മിറ്റി അംഗം യശോധരൻ, എന്നിവർ പങ്കെടുത്തു. അങ്ങാടിപ്പുറം തട്ടാരക്കാട് താമസിക്കുന്ന അനിൽ ചന്ദ്രത്തിന്റെയും വനിത സൊസൈറ്റി സെക്രട്ടറി ബിന്ദുവിന്റെയും മകളാണ് ആദിത്യ.