
എടവണ്ണപ്പാറ: സഹപാഠികളെ ചേർത്തു നിർത്തി, അവരുടെ ദു:ഖത്തിലും സന്തോഷത്തിലും പങ്കാളികളാകുന്ന എളമരം ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷന്റെ സേവനപ്രവർത്തനങ്ങൾ വളരെ മാതൃകാപരവും പ്രശംസനീയവുമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. എളമരം യതീംഖാന ഓൾഡ് സ്റ്റുഡൻസ് ഫെഡറേഷൻ ജനറൽ ബോഡിമീറ്റും കുടുംബ സംഗമും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. പി.പരീക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.ഒ.അലിഹാജി, എളങ്കയിൽ മുംതാസ്, ഒ.കെ.എം.അശ്റഫ്, ലുഖ്മാൻ അരീക്കോട്, മുഹമ്മദ് മുണ്ടമ്പ്ര, വൈറ്റമിൻ ഹമീദ്, യു.പി.ഹമീദ് മാസ്റ്റർ, സുലൈമാൻ കുഴിക്കര, മമ്മദ് പി, ശിഹാബുദ്ധീൻ ഫൈസി, സിദ്ധീഖ് കരുവമ്പോയിൽ കെ.പി.മുഹമ്മദ് പ്രസംഗിച്ചു.