
നിലമ്പൂർ: നിലമ്പൂർ മാനവേദൻ സ്‌കൂളിലെ 2005-2006 ബാച്ചിലെ സഹപാഠികളുടെ കൂട്ടായ്മയായ 'തൂവൽ സ്പർശം'ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലമ്പൂർ ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ക്ലിനിക്ക് ലേക്ക് ഓക്സിജൻ സിലിണ്ടറും വീൽ ചെയറും വിതരണം ചെയ്തു. ചന്തക്കുന്ന് പാലിയേറ്റീവ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ ഇബ്രാഹിം പൂളക്കൽ, കെ.നൗഫൽ, ,ജബ്ബാർ മാഷ്, കരീം കലുങ്ങൽ, ഭാരവാഹികളായ ഷാഹിദ് ജനതപ്പടി, ജസീം ചന്തക്കുന്ന്, ഹാരിസ് ചന്തക്കുന്ന്, റംഷി ചന്തക്കുന്ന്, ഷാഹുൽ മൊയ്തു വടപുറം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.