d

വളാഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പ്രോത്സാഹനം പദ്ധതി നഗരസഭ ചെയർമാൻ അഷ്രഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു. 50% സബ്സിഡി നിരക്കിൽ 70000 രൂപ ചെലവഴിച്ച് നഗരസഭയിലെ വനിതകൾക്കായി നൂതന പദ്ധതിയായിട്ടാണ് തേനീച്ച വളർത്തൽ പ്രോത്സാഹനം പദ്ധതി നടപ്പിലാക്കുന്നത്.നൂറ് യൂണിറ്റാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പദ്ധതിക്ക് കൂടുതൽ പേർ ആവശ്യക്കാർ ഉണ്ടാകുന്നതിനനുസരിച്ച് കൂടുതൽ ഫണ്ട് വകയിരുത്തുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.