bank

മലപ്പുറം: സർക്കാർ പെൻഷൻ ബോർഡ് അവഗണനക്കെതിരെ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ (കെ.ബി.ആർ.എ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് സി.പി.സി.ക്ക് മുന്നിൽ ധർണ്ണ നടത്തി. വെട്ടികുറച്ച ഡി.എ പുന:സ്ഥാപിക്കുക, പെൻഷൻ കമ്മ്യൂട്ടേഷൻ അനുവദിക്കുക, പെൻഷൻ കാലോചിതമായി പരിഷ്‌ക്കരിക്കുക, ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പെൻഷൻകാർ ധർണ്ണ നടത്തിയത്. ധർണ്ണ മലപ്പുറം നഗരസഭാദ്ധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.