seminar

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച വികസനസെമിനാർ നടന്നു. വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലക്കും ആരോഗ്യ ശുചിത്വ മേഖലക്കും പ്രാധാന്യം നൽകിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ കരട് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കദീജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ നൂറ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.