kunjezhuth-

തിരൂർ: ഒന്ന്,​ രണ്ട് ക്ലാസ്സിൽ നടപ്പിലാക്കി വരുന്ന സച്ചിത്ര നോട്ട് പുസ്തകം സംയുക്ത ഡയറി ഭാഷാ പ്രവർത്തങ്ങളുടെ ഭാഗമായി പറവണ്ണസലഫി ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെഡയറി കുറിപ്പുകൾ ഉൾപ്പെടുത്തിയുള്ള അക്ഷര കൂട്ട്, കുഞ്ഞെഴുത്ത് എന്നീ ഡയറി കുറിപ്പുകളുടെ പ്രകാശനം നടന്നു. സ്കൂൾ മാനേജർ എം.കെ.അബ്ദുൽ മാജീദ് മാസ്റ്റർ സ്ക്കൂൾ ലീഡർ നായിഫിന് നൽകിയാണ് ഡയറിക്കുറിപ്പുകളുടെപ്രകാശനം നിർവഹിച്ചത്. മാതൃഭാഷയിലുള്ള രചനാ ശേഷിയുടെ മികച്ച മാതൃകയാണ് വിദ്യാർഥികളുടെ ഡയറി കുറിപ്പുകൾ. ചിത്രങ്ങൾ ഉൾപ്പെടെ വരച്ചാണ് കുഞ്ഞെഴുത്തുകൾ കൊണ്ടു ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ഡയറി കുറിപ്പുകൾ എഴുതുന്നത്.