development

വളാഞ്ചേരി: എടയൂർ ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന വികസനങ്ങൾക്കും ദാരിദ്ര ലഘൂകരണത്തിനും സേവന മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമാക്കിയും നൂതന പദ്ധതികളുമായി ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തേക്കുള്ള വികസനസെമിനാർ സംഘടിപ്പിച്ചു. പൂക്കാട്ടിരി ഫെസ്റ്റിവപാർട്ടി ഹാളിൽ വെച്ച് നടന്ന സെമിനാറിൽ ക്ഷേമകാര്യ ചെയർമാൻ ജാഫർ പുതുക്കുടിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസന ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ റസീന തസ്നി അടക്കമുള്ള ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ആസൂത്രണ സമിതി ഉപാധ്യക്ഷൻ റഷീദ് കീഴ്‌ശ്ശേരി ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.