
നിലമ്പൂർ: അമേച്ചർ നാടകത്തിന് വേദിയൊരുക്കി യുനസ്‌ക്കോ ലേണിങ് സിറ്റി നിലമ്പൂർ പാട്ടുത്സവ വേദി. ചടങ്ങ് പ്രശസ്ത മലയാള നാടകചലച്ചിത്ര അഭിനേത്രി നിലമ്പൂർ ആയിഷ ചടങ്ങ് ഉൽഘാടനം ചെയ്തു. അമേചർ നാടകങ്ങൾക്ക് ആദ്യമായാണ് നിലമ്പൂരിൽ പാട്ടുത്സവ വേദിയിൽ അവസരം ഒരുങ്ങുന്നത്.ടി.ജെ.നിലമ്പൂർ മുഖ്യാതിഥിയായി. നിലമ്പൂർ ആയിഷയെയും ടി.ജെ.നിലമ്പൂരിനെയും പൊന്നാടയണിയിച്ച് നഗരസഭ ചെയർമാൻ ആദരിച്ചു.നഗരസഭ ചെയർമാനും പോഗ്രാം കമ്മിറ്റി ചെയർമാനുമായ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പോഗ്രാം ജനറൽ കൺവീനർ വിനോദ് പി. മേനോൻ പ്രസംഗിച്ചു.