d


പെരിന്തൽമണ്ണ: വ്യാപാരി വ്യവസായി ഏകോപന സമിതി മങ്കട യൂണിറ്റിന്റെ വ്യാപാര ഭവൻ ഉദ്ഘാടനം സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കുഞ്ഞാവ ഹാജി നിർവഹിച്ചു. മങ്കട യൂണിറ്റ് പ്രസിഡൻറ് മുനീർ ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.എ മജീദ് പതാക ഉയർത്തി. നിവിൽ ഇബ്രാഹിം, അസീസ് എർബാത്, പി.ടി.എസ് മൂസു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഷ്‌കർ അലി, ഉമ്മർ തയ്യിൽ, മണ്ഡലം പ്രസിഡൻറ് മുഹമ്മദ് അലി, അനീസ് മുല്ലപ്പള്ളി, മാജി എന്ന മുഹമ്മദ് കുട്ടി, വാർഡ് മെമ്പർ അബ്ദുസ്സലാം, യൂത്ത് വിങ് പ്രസിഡൻറ് ഫസലുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ട്രഷറർ വേണുഗോപാൽ നന്ദിയും പറഞ്ഞു.