d
അവകാശ ദിനാചരണം നടത്തി

തേഞ്ഞിപ്പലം: ഇ.എസ്.ഐ ബോണസ് പരിധി 35000 രൂപയാക്കി ഉണർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജനുവരി പത്താം തീയതി അഖിലേന്ത്യാതലത്തിൽ നടന്ന അവകാശ ദിനാചരണത്തിന്റെ ഭാഗമായി ചേളാരി ഐ ഒ സി പ്ലാന്റിൽ സി ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ അവകാശ ദിനാചരണം നടത്തി. കേരള പെട്രോളിയം ഗ്യാസ് ആൻഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി. പ്രിൻസ് കുമാർ ഉദ്ഘാടനം ചെയ്തു, എം ദാസൻ. കെ.ടി. ജംഷീർ എന്നിവർ സംസാരിച്ചു.