
പെരിന്തൽമണ്ണ: പനങ്ങാങ്ങര യുവധാര കലാസാംസ്‌കാരിക സമിതി കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. 23 ദിവസം നീണ്ടു നിന്ന കോച്ചിംഗിന് നേതൃത്വം നൽകിയ പി.ടി ആബിറിനെ കലാസാംസ്‌കാരിക സമിതിയുടെ സ്‌നേഹാദരം യുവധാര മുൻഫുട്‌ബോൾ താരം സക്കീർ മാമ്പ്രത്തൊടി കൈമാറി. ക്ലബ്ബ് ജന.സെക്രട്ടറി ഹംസത്തലി ചെനങ്കര സ്വാഗതവും, വൈസ് പ്രസിഡന്റ് സി.കെ സലീം അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. സമാപന ക്യാമ്പിൽ 42 വിദ്യാർത്ഥികൾ പങ്കെടുത്തു. ഈ ക്യാമ്പിൽ നിന്ന് മറ്റു ക്യാമ്പിൽ പങ്കെടുക്കാനും, വിവിധ ടൂർണമെന്റിൽ പങ്കെടുപ്പിക്കുന്നതിനായും 21 കുട്ടികൾക്ക് സെലക്ഷൻ നൽകി. ചടങ്ങിൽ യുവധാര മുൻ മെമ്പർമാരായ റഷീദ് കരിമ്പനക്കൽ, നാസർ കെ.പി, മൻസൂർ അത്തേക്കാട്ടിൽ യുവധാര അംഗങ്ങളായ ഇർഫാൻ, അസ്ലം, ബിലാൽ തുടങ്ങിയവർ സംസാരിച്ചു.