campp

മലപ്പുറം: കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, ക്ഷേമനിധി ആനൂകൂല്യങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ന്റെ നേതൃത്വത്തിൽ ജനുവരി 18 ന് വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ധർണ്ണയും മാർച്ചും വിജയിപ്പിക്കാൻ ബി.കെ.എം.യു ജില്ലാ ക്യാമ്പ് പരിപാടികൾ ആവിഷ്‌ക്കരിച്ചു. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ ജി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് മുതിർന്ന കർഷക തൊഴിലാളികളെ ആദരിച്ച് ഉദ്ഘാടനം ചെയ്തു.