
എടപ്പാൾ: ആലംങ്കോട് നന്നംമുക്ക് എടപ്പാൾ വട്ടംകുളം കാലടി നിലവിൽ പ്രവാസികളായവരും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ നിൽക്കുന്നവരുമായ പരോഗമന ചിന്തയും മതേതരത്വബോധവും കാത്തുസൂക്ഷിക്കുന്ന പ്രവാസികൾക്ക് വേണ്ടി രൂപീകരിച്ച ഇടം ( എടപ്പാൾ ഡെവലപ്പ്‌മെന്റ് ആൻഡ് കൾച്ചുറൽ അസോസിയേഷൻ ഓഫ് മിഡിൽ ഈസ്റ്റ് ) എന്ന സംഘടനയുടെ ലോഗോ പ്രകാശനം ഗോൾഡൻ ടവറിൽ നടത്തി. മിഡിൽ ഈസ്റ്റും എടപ്പാളും കേന്ദ്രങ്ങളായി പ്രവർത്തിക്കും. പുരോഗമന സ്വഭാവവും മതേതര കാഴ്ച്ചപ്പാടും ശാസ്ത്രബോധവും ഉയർത്തുന്ന തലത്തിൽ സാഹിത്യം,കല,കായികം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സജീവമായി ഇടപെട്ടുകൊണ്ട് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം. ലോഗോ പ്രകാശനം പൊന്നാനി എം.എൽ.എ പി.നന്ദകുമാറും തവനൂർ എം.എൽ.എ കെ.ടി.ജലീലും ചേർന്ന് നിർവ്വഹിച്ചു. നൗഷാദ് നെല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പി.വി അഷ്റഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ജ്യോതിബാസ്, ടി.സത്യൻ,കെ.വിജയൻ, ഇ.വി.അബ്ദുട്ടി, അബ്ദുറഹ്മാൻ ജമാൽ മൂക്കുതല എന്നിവർ പ്രസംഗിച്ചു.