sneharamam

പൊന്നാനി: പുതുപൊന്നാനി എം.ഐ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ ഈശ്വരമംഗലം നിളയോരപാതയിൽ നിർമിച്ച സ്‌നേഹാരാമം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് അബ്ദുൽ ഗഫൂർ അൽഷാമ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ആസിഫ്, എം.എം.റഷീദ, വി.അഷറഫ്, വി.പി.അബ്ദുൽ മനാഫ്, ഷാജി, യു. മുനീബ്,ഹബീബുറഹ്മാൻ എന്നിവർ സംസാരിച്ചു.