
തിരൂർ - തിരൂർ എൻ . എസ് . എസ് . ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് ലാബ് ഉത്ഘാടനം ചെയ്തു. നിർമിത ബുദ്ധി അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന റോബോട്ടിക് പഠന ലാബ് തിരൂർ എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ കായിക, റെയിൽവേ, വകഫ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.ചടങ്ങിൽ മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിച്ചു . തിരൂർ താലുക്ക് എൻ എസ് എസ് കരയോഗ പ്രസിഡന്റ് ബി വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു .എച്ച് കെ സ്കൂൾ ട്രെൻസ് സി ഇ ഓ ഹരികൃഷ്ണൻ പി ടി എ പ്രസിഡന്റ് എ വി മനോജ്കുമാർ എന്നിവർ സംസാരിച്ചു . എൻ എസ് എസ് തിരൂർ താലൂക് യൂണിയൻ സെക്രട്ടറി എസ്. മഹേഷ്കുമാർ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപകൻ എസ് ത്യാഗരാജൻ നന്ദിയും പറഞ്ഞു .